
ശിശു ദിനമായ ഇന്നേ ദിവസമാണ് ധീരതയ്ക്കുള്ള ബാല പുരസ്‌കാരങ്ങൾ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 16 വയസ്സിന് താഴെയുള്ള 25 ഓളം കുട്ടികൾക്കാണ് ഈ അവാർഡുകൾ നൽകുന്നത്. 1958ല്‍ ഈ പതിവ് ആരംഭിക്കാന്‍ കാരണം 14 വയസ്സുള്ള ഹരീഷ് ചന്ദ്ര മെഹ്‌റ എന്ന ബാലനായിരുന്നു. ഇന്ന് ആ ബാലന് 80 വയസ് പിന്നിട്ടിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാമലീല മൈതാനത്തെ പൊതു പരിപാടിയില്‍ പങ്കെടുക്കുന്നു... ഗിർധാരിലാൽ സ്കൂളിലെ വിദ്യാർഥിയായിരുന്ന 14 കാരന്‍ ഹരീഷ് ചന്ദ്ര മെഹ്‌റ, സ്‌കൗട്ട് അംഗമായി മൈതാനത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായിരുന്നു. ആഘോഷങ്ങളും വെടിക്കെട്ടും ആസ്വദിച്ച് നില്‍ക്കെ നെഹ്റുവും വിദേശ അതിഥികളും നില്‍ക്കുന്ന വേദിയിലേക്ക് തീ പൊരി തെറിച്ച് വീണു. പന്തല്‍ ആളി കത്തി. ഹരീഷ് ചന്ദ്ര മെഹ്‌റ കത്തിക്കൊണ്ടിരുന്ന വേദിയിലേക്ക് ചാടിക്കയറി നെഹ്റുവിന്റെ കൈ പിടിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ 18 അടി ഉയരമുള്ള വൈദ്യുതി പോസ്റ്റിനു മുകളിലേക്കു വലിഞ്ഞു കയറി. സ്കൗട്ട് അംഗങ്ങൾ കൈവശം കരുതുന്ന ചെറിയ കത്തി കൊണ്ട് ടെന്റിന്റെ തുണി മുറിച്ചു നീക്കി. ഇതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ ഹരീഷ് മെഹ്റ ആശുപത്രി വിട്ടത് 3 ദിവസത്തിനു ശേഷം. 3 മാസത്തിനു ശേഷം ധീരതയ്ക്കുള്ള രാജ്യത്തെ ആദ്യ പുരസ്കാരം ഹരീഷ് മെഹ്റയ്ക്കു സർക്കാർ പ്രഖ്യാപിച്ചു
പഠന ശേഷം യുപിഎസ്‌സിയിൽ ജോലി സ്വന്തമാക്കിയ ഹരിഷ് മെഹ്റ 2004 ഫെബ്രുവരിയില്‍വിരമിച്ചു. നെഹ്റുവിനെ ചരിത്രത്തില്‍ നിന്ന് മായ്ക്കുന്നവരോട് പൊട്ടിത്തെറിക്കുന്ന ഹരീഷ് മെഹ്റ ധീരതയ്ക്കുള്ള അംഗീകാരം സ്വന്തമാക്കുന്ന കുട്ടികളെ സർക്കാർ കുറച്ചുകൂടി പരിഗണിക്കേണ്ടതുണ്ടെന്ന പക്ഷക്കാരനാണ്.
First bravey award story