234 നിയമസഭാ മണ്ഡലങ്ങളില്‍ വായനശാല തുടങ്ങാന്‍ വിജയ്; രാഷ്ട്രീയത്തിലേക്കോ?

students-honoured-by-vijay-
SHARE

തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളില്‍ വായനശാല തുടങ്ങാനൊരുങ്ങി ദളപതി വിജയ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനാവശ്യമായ പുസ്തകങ്ങള്‍  വാങ്ങി കഴിഞ്ഞുവെന്നും, വായനശാലകള്‍ തുടങ്ങാനുള്ള  നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.

വായനശാലകളെ  ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി മാറ്റിയെടുക്കാനാണ് തീരുമാനം. വായനശാലകളില്‍ സയാഹ്ന ക്ലാസുകള്‍ അടക്കമുള്ളവ സംഘടിപ്പിക്കും. ഇതുവഴി പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ലഭ്യമാകും.  ഈ ഒരു പ്രവര്‍ത്തനത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കാനും സംഘടന ലക്ഷ്യമിടുന്നു.

ഇതിനുമുന്‍പ്, എല്ലാ നിയമസഭാമണ്ഡലങ്ങളിലും നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വായനശാലയും. നേരത്തെ വിജയ് സിനിമകളില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Thalapathy Vijay is about to start a library in 234 assembly constituencies of Tamil Nadu

MORE IN INDIA
SHOW MORE