
നോയിഡയിലെ മെട്രോ സ്റ്റേഷനിലെ ട്രാക്കിലേക്ക് ചാടിയ പെണ്‍കുട്ടിക്ക് പരുക്ക്. ആത്മഹത്യ ശ്രമമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഡൽഹി ഭാഗത്തേക്ക് പോകുന്ന ട്രയിനുകള്‍ വരുന്ന ട്രാക്കിലേക്കായിരുന്നു ചാടിയത്.
പെൺകുട്ടിക്ക് പതിനഞ്ച് വയസാണ് പ്രായം. ഉടനെ കുട്ടിയെ നോയിഡയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡൽഹിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയച്ചു. നിലവിൽ ഡൽഹിയിൽ ചികിത്സ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ ശ്രമമാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേസ് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു