മുട്ട കഴിച്ചതിന്റെ പണം കൊടുക്കുന്നതിന്റെ തർക്കം; യുപിയിൽ 15കാരനെ കൂട്ടുകാർ കൊലപ്പെടുത്തി

up-crime
SHARE

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘു​ഗിലി ​ഗ്രാമത്തിൽ ഭക്ഷണം കഴിച്ചതിന്റെ തർക്കത്തെ തുടർന്ന് 15 വയസ്സുകാരനെ മൂന്നു സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തി. 115 രൂപയുടെ ബില്ല് നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിന് ഒടുവിലാണ് കൊലപാതകം. 

ഘു​ഗിലി ​ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. കടയിൽ നിന്നും മുട്ട വാങ്ങി കഴിച്ചതിനുള്ള പണം നൽകുന്നതിൽ കൊല്ലപ്പെട്ട ചന്ദനും മൂന്നു സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. അതിനു ശേഷം സുഹൃത്തുക്കൾ മൂന്നുപേരും ചേർന്ന് ചന്ദനെ മറ്റൊരു ഗ്രാമമായ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വയലിൽ വച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

കുട്ടിയുടെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അന്നു രാത്രി ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ രാവിലെ ഘുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി പ്രതി‌കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

UP Teen Killed By Friends After Fight Over Food Bill Of ₹ 115: Cops

MORE IN INDIA
SHOW MORE