
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശിവക്ഷേത്രത്തില്‍ നിസ്കാരം നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. അമ്മയും മകളും അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പുരോഹിതന്‍റെ നിര്‍ദേശപ്രകാരമാണ് യുവതികള്‍ നിസ്കാരം നടത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസെടുത്ത് അന്വേഷണം തുടങ്ങി.