'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?' പേരുമാറ്റ വിവാദത്തില്‍ വെല്ലുവിളിച്ച് അരവിന്ദ് കേജ്​രിവാള്‍

kejrival
SHARE

ഇന്ത്യയുടെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാള്‍. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന ചോദ്യവുമായാണ് ബിജെപിക്ക് എതിരെ അരവിന്ദ് കേജ്​രിവാള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കിയതാണെന്നും കേജ്​രിവാള്‍ പറഞ്ഞു. 

പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപി ഒരുങ്ങുന്നതെന്നും കേജ്​രിവാള്‍ പറഞ്ഞു. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ. നമ്മുടെ ഹൃദയത്തിലാണ് ഇന്ത്യ കുടികൊള്ളുന്നത്. ഭാരതം നമ്മുടെ ഹൃദയത്തിലാണ്. ഹിന്ദുസ്ഥാന്‍ നമ്മുടെ ഹൃദയത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റിയാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ എന്നും കെജ്​രിവാള്‍ ചോദിച്ചു. ഛത്തീസ്ഗഡില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കേജ്​രിവാളിന്റെ വാക്കുകള്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്ന് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കിയേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കേജ്​രിവാളിന്റെ പ്രതികരണം. 

MORE IN INDIA
SHOW MORE