‘വിമാനത്താവളമാണെന്ന് വിശ്വസിക്കില്ല’: പ്രശംസിച്ച് മാധവന്‍; മറുപടിയുമായി മോദി

madhavan-airport
SHARE

ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെ പ്രശംസിച്ച് നടന്‍ ആര്‍. മാധവന്‍. പുതിയതായി തുറന്ന ടെർമിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെയാണ് താരം അഭിനന്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ ടെർമിനിലിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന വിഡിയോയും ഉണ്ട്.

‘‘ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അവിശ്വസനീയമാണ്. എയർപോർട്ടിലെ പല ഭാഗങ്ങളിലും മച്ചിൽനിന്നും തൂങ്ങിക്കിടക്കുന്ന ചെടികളുണ്ട്, അവ യഥാർഥ ചെടികളാണ്. ദിവസവും അവയ്ക്കു വെള്ളം ഒഴിച്ചു പരിചരിക്കുന്നുണ്ട്. നിരവധി കാര്യങ്ങൾ നിർമിച്ചിരിക്കുന്നത് മുള കൊണ്ടാണ്. ആകർഷകമായ സ്ഥലമാണിത്. ഇതൊരു വിമാനത്താവളമാണെന്ന് ആരും വിശ്വസിക്കില്ല’’– മാധവൻ അഭിപ്രായപ്പെടുന്നു. 

മാധവന്റെ വിഡിയോ സന്ദേശത്തോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു. രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. 

PM Modi responds to actor R Madhavan's praise on Bengaluru airport's terminal 2

MORE IN INDIA
SHOW MORE