നാമനിർദേശ പത്രികകൾ തള്ളി; ഡൽഹി സർവകലാശാലയിൽ പ്രതിഷേധം

protest
SHARE

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനായുള്ള BASF - ഫ്രറ്റേണിറ്റി സഖ്യത്തിന്റെ നാമനിർദേശ പത്രികകൾ തള്ളിയതിൽ പ്രതിഷേധം ശക്തം. ദലിത്, മുസ്‌ലിം വിദ്യാർഥികളോടുള്ള വിവേചനമാണിതെന്ന് ആരോപിച്ച് ആർട്സ് ഫാക്കൽറ്റിക്ക് മുന്നിൽ വിദ്യാർഥി പ്രതിഷേധം. അതേസമയം ക്യാമ്പസിൽ NSU , SFI, ABVP പ്രചാരണം ശക്തമായി തുടരുകയാണ്.

ഈ മാസം 22 നടക്കാനിരിക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്  സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയത് BASF - ഫ്രറ്റേണിറ്റി സഖ്യം അറിയുന്നത്. പ്രസിഡന്റ് സ്ഥാനാർഥി ശൈലേന്ദർ സിംഗ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും മലയാളിയുമായ യാസീൻ കെ മുഹമ്മദ് എന്നിവർ കാരണം തേടി  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയെങ്കിലും കടത്തി വിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന

ലെയിൻ ഫൈസലിന് ഹിന്ദു കോളേജ് അക്കാദമിക് ക്ലിയറൻസ് നൽകാതിരുന്നതിനാൽ പത്രിക സമർപ്പിക്കാനുമായിരുന്നില്ല. അതേസമയം തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ശക്തമായ പ്രചാരണത്തിലാണ് NSU ഉം SFI ഉം ABVP യും.

 അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, ഒ ബി സി സംവരണം, 4 വർഷത്തെ ബിരുദ കോഴ്സ് പിൻവലിക്കുക തുടങ്ങിയവയാണ് പ്രചാരണ വിഷയങ്ങൾ.കോവിഡ് മൂലം നീണ്ട് പോയ ഡിയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്മൂന്ന് വർഷത്തിന് ശേഷമാണ് നടക്കുന്നത്.  

MORE IN INDIA
SHOW MORE