ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ടെക്നോളജി സെൻറർ തുറന്ന് യുപിഎസ് ഗ്ലോബൽ

upsglobal
SHARE

ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ടെക്നോളജി സെൻറർ തുറന്ന് അമേരിക്കൻ ലോജിസ്റ്റിക്സ് കമ്പനിയായ യുപിഎസ് ഗ്ലോബൽ. ചെന്നൈ പോരൂരിലാണ് 20 മില്യൺ നിക്ഷേപത്തിൽ സെൻറർ തുറക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ' നാൻ മുതൽവൻ ' പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിൽ ഇന്റേൺഷിപ്പും നൽകും.

അമേരിക്ക ആസ്ഥാനമായ പ്രമുഖ കൊറിയർ ലോജിസ്റ്റിക്സ് കമ്പനി യുണൈറ്റഡ് പാഴ്സൽ സർവീസാണ് ചെന്നൈയിൽ പോരൂരിൽ ടെക്നോളജി സെൻറർ തുറക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി സെന്‍ററാണിത്. 20 മില്യൺ നിക്ഷേപത്തിൽ  നിലവിൽ നൂറു പേർക്കാണ് ജോലി ലഭിക്കുന്നത്. 2025 ഓടെ  ഇന്ത്യയിൽ ആയിരം പേരടങ്ങുന്ന ടീം സജ്ജമാക്കാനാണ് കമ്പനിയുടെ തീരുമാനം. യൂറോപ്പിലെയും അമേരിക്കയിലെ ടെക്നോളജി സെൻററുകളുടെ ഭാഗമായാണ് ചെന്നൈയിലെ സെന്‍ററും പ്രവർത്തിക്കുക.  ടെക്നോളജി സെൻറർ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ കഴിഞ്ഞ രണ്ടു വർഷത്തിനിടെ തമിഴ്നാട്ടില്‍ 30 ഓളം അന്താരാഷ്ട്ര കമ്പനികൾ നിക്ഷേപം നടത്തിയെന്നും , ഇതുവഴി 47000 പേർക്ക് ജോലി ലഭ്യമായെന്നും പറഞ്ഞു.

ഉദ്ഘാടനത്തിൽ പങ്കെടുത്ത വ്യവസായ മന്ത്രി ടി.ആര്‍.ബി രാജ പാഴ്സൽ ട്രാക്കിംഗ് ഉപയോഗിക്കുന്ന ആർഎഫ്ഐഡി ടാഗുകൾ നിർമ്മിക്കുന്ന പ്ലാന്റ് തമിഴ്നാട്ടിൽ സ്ഥാപിക്കാൻ കമ്പനിയെ ക്ഷണിച്ചു.  തമിഴ്നാട് സർക്കാരുമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ നാൻ മുതൽവൻ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഗ്ലോബൽ ടെക്നോളജി സെൻററിൽ ഇന്റേൺഷിപ്പും നൽകും. ഇത് സംബന്ധിച്ച ഓഫർ ലെറ്ററുകൾ ചടങ്ങിൽ വിദ്യാർഥികൾക്ക് കൈമാറി. 

UPS Global opens India's first Global Technology Center

MORE IN INDIA
SHOW MORE