ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍; തമിഴ്നാട്ടിൽ ചരിത്രം കുറിച്ച് മൂന്ന് വനിതകള്‍

temple
SHARE

തമിഴ്നാട്ടിൽ ക്ഷേത്ര പൂജാരിയാകാനുള്ള പരിശീലന പൂർത്തിയാക്കി ചരിത്രം കുറിച്ച് മൂന്ന് വനിതകൾ. ആദ്യമായാണ് സംസ്ഥാനത്ത് ജാതി വ്യത്യാസമില്ലാതെ വനിതകളെ ക്ഷേത്ര പൂജാരികൾക്കുള്ള പരിശീലന കേന്ദ്രത്തിൽ അനുവദിച്ചത്. വൈകാതെ വിവിധ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി ഇവർ നിയമിതരാകും.

സംസ്ഥാനത്ത് പൂജാരിമാരാകാനുള്ള പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതകളാണ് ഇവർ. ശ്രീരംഗത്തുള്ള അർച്ചകർ ട്രെയിനിങ് സ്കൂളിൽ 22 പേരായിരുന്നു ഈ തവണ പരിശീലനത്തിന് തെരഞ്ഞെടുത്തത്. ജാതി വ്യത്യാസമില്ലാതെ സംസ്ഥാനത്ത് പൂജാരിമാരാമെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് വനിതകൾക്കും അവസരം നൽകിയത്. ജാതി, ലിംഗ വ്യത്യാസമില്ലാതെ നടന്ന ഒരു വർഷത്തെ പരിശീലനത്തിൽ എസ്. കൃഷ്ണവേണി, എസ്.രമ്യ , രഞ്ജിത എന്നിവരാണ് പാസായ വനിതകൾ . 

വൈകാതെ ഇവർ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ സഹപൂജാരിമാരാകും , ഒഴിവു വരുമ്പോൾ മുഖ്യ പൂജാരിമാരായി നിയമതരാകും. സ്ത്രീകൾ ബഹിരാകാശത്ത് പോകുന്ന കാലത്ത്, അശുദ്ധിയുടെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പറയുന്ന കാലം അവസാനിച്ചെന്ന് മുഖ്യമന്ത്രി എം.കെ സമൂഹമാധ്യമായ എക്സിൽ കുറിച്ചു. പെരിയാർ ആഗ്രഹിച്ചതുപോലെ എല്ലാ ജാതിക്കാരെയും ക്ഷേത്രത്തിൽ അനുവദിക്കുന്നതിനൊപ്പം, സ്ത്രീകൾക്കും അവസരം നൽകുന്നതിലൂടെ സമത്വത്തിന്റെ പുതിയ യുഗത്തിലേക്ക് സംസ്ഥാനം കടക്കുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE