
രാജ്യത്ത് ഫോണുകളില്‍ എമര്‍ജന്‍സി അലര്‍ട്ട് മെസേജ് പരീക്ഷണം. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ബീപ് ശബ്ദത്തോടെ ഫ്ലാഷ് മെസേജുകള്‍ എത്തുന്നത്. പൊതുസുരക്ഷയ്ക്ക് എമര്‍ജന്‍സി അലര്‍ട്ട് നല്‍കുന്ന മെസേജിന്‍റെ സാമ്പിള്‍ ടെസ്റ്റാണ് ഇന്ന് നടത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മെസേജ് നല്‍കുന്നത്. ഫോണുകളില്‍ സാമ്പിള്‍ എമര്‍ജന്‍സി അലര്‍ട്ട് ടെലികോം മന്ത്രാലയമാണ് ദേശിയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് വേണ്ടി നടത്തുന്നത്. വിവിധ മൊബൈല്‍ കമ്പനികളുമായി ചേര്‍ന്നാണ് ടെലികോം മന്ത്രാലയം സാമ്പിള്‍ മെസേജുകള്‍ അയച്ചത്. പൊതു സുരക്ഷയ്ക്ക് എമര്‍ജന്‍സി അലര്‍ട്ട് നല്‍കുന്നതിനുള്ള സാമ്പിള്‍ മെസേജാണ് എന്നാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സന്ദേശത്തില്‍ പറയുന്നത്. ഉപഭോക്താക്കാള്‍ ഒന്നും ചെയ്യേണ്ടതില്ലന്നും സന്ദേശത്തില്‍ പറയുന്നു