നിപ നെഗറ്റീവ് സർട്ടിഫിക്കറ്റില്‍ ഉറച്ച് സര്‍വകലാശാല; വലഞ്ഞ് വിദ്യാര്‍ഥികള്‍

nipah-virus
SHARE

ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതിൽ ഉറച്ച് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ രണ്ട് ദിവസമായി നടക്കുന്ന UG, PG ഓപ്പൺ കൗൺസിലിങ്ങിന് പങ്കെടുക്കാനാകാതെ എൺപതോളം വിദ്യാർഥികൾ ദുരിതത്തിലായിരിക്കുകയാണ്. ഇന്നലെ വിദ്യാർഥികൾ ക്യാമ്പസിലെത്തിയ ശേഷമാണ് പ്രോക്ടറുടെ  നോട്ടീസ് ഇറങ്ങിയത്. സർവകലാശാല നിർദേശം പിൻവലിച്ചില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ തുടർ പഠനം അവതാളത്തിലാകും. 

ഈ മാസം 18 ന് അവധി കഴിഞ്ഞ് ക്യാമ്പസിലേക്ക് തിരിച്ചെത്തുന്ന വിദ്യാർഥികളും ആശങ്കയിലാണ്. നടപടി പ്രതിഷേധാർഹമാണെന്നുംരോഗത്തിന്റെയോ പ്രതിരോധ പ്രവർത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും വി ശിവദാസൻ എംപി പറഞ്ഞു. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണമുയർന്നിട്ടുണ്ട്. 

MORE IN INDIA
SHOW MORE