
തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ടം’ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കാഞ്ചീപുരത്ത് വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് 1.06 കോടി സ്ത്രീകൾക്കു പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിക്കു മുഖ്യമന്ത്രി തുടക്കമിടുക. പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം സർക്കാർ പൂർത്തിയാക്കി.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനായി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചിരുന്നു. എടിഎം കാർഡ് ഇല്ലാത്തവർക്കായി പുതിയ കാർഡുകളും വിതരണത്തിനു തയാറായിട്ടുണ്ട്.