
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പൊലീസ് മാധ്യമങ്ങളെ ഔദ്യോഗികമായ വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പത്ര–ദൃശ്യ–സമൂഹമാധ്യമങ്ങള്‍ക്കും കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാര്‍ഗനിര്‍ദേശം ബാധകമാവും . മാധ്യമറിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു
പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ ഊഹാപോഹങ്ങള്‍ വെച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങിന് കാരണമാകുന്നുവെന്ന് നീരീക്ഷിച്ചാണ് മാര്‍ഗനിര്‍ദേശം പുതുക്കാന്‍ സുപ്രീകോടതി ഉത്തരവിട്ടത്. 2010 ലാണ് കുറ്റകൃത്യം നടക്കുമ്പോൾ പോലീസ് മാധ്യമങ്ങളെ വിവരങ്ങൾ അറിയിക്കുന്നതിന്‍റെ മാര്‍ഗനിര്‍ദേശം കേന്ദ്രആഭ്യന്തരമന്ത്രാലയം തയാറാക്കിയത്. ചാനലുകളുടെ കാലത്ത് റിപ്പോര്‍ട്ടിങ് ശൈലിമാറിയെന്നും മാര്‍ദനിര്‍ദേശങ്ങള്‍ പുതുക്കേണ്ടതുണ്ടെന്നും സുപ്രീകോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും പൊലീസാണ് വിവരങ്ങള്‍ കൈമാറുന്നത് എന്നതിനാല്‍ അതിനകത്ത് നിയന്ത്രണമാകാമെന്നും അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. ആരുഷിക്കേസാണ് ഉദാഹരമാണ് ചൂണ്ടിക്കാട്ടിയത്. ക്രൈം റിപ്പോര്‍ട്ടിങ്ങിന്‍റെ ഭാഗമായ ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസും പരാമര്‍ശം നടത്തി. മാധ്യമങ്ങള്‍ക്ക് അന്വേഷണത്തിന്‍റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ അത് മാധ്യമവിചാരണക്ക് കാരണമാകരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു . മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാം സംസ്ഥാന ഡിജിപിമാരും അവരുടെ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണം. മാര്‍ഗനിര്‍ദേശ പ്രകാരം പൊലീസ് നല്‍കുന്ന വിവരങ്ങളെ അന്വേഷണം എന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാവൂം. ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാവും.