പാചകം ചെയ്തത് ദളിത് സ്ത്രീ; ഭക്ഷണം കഴിക്കാതെ വിദ്യാര്‍ഥികള്‍; സ്കൂളിലെത്തി എംപി

kanimozhi-mp
SHARE

തമിഴ്നാട് തൂത്തുക്കുടിയിൽ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാൽ സ്കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ വിദ്യാർത്ഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കനിമൊഴി എം.പി. മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് 11 കുട്ടികളാണ് സ്കൂളിൽ നിന്നും ഭക്ഷണം കഴിക്കാതിരുന്നത്. എം.പിയും, കലക്ടറും എത്തിയതോടെയാണ് വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ തയ്യാറായത്.

തൂത്തുക്കുടി ജില്ലയിലെ ഉസ്സിലാംപ്പെട്ടി സർക്കാർ പ്രൈമറി സ്കൂളിലാണ് സ്ഥലം എം.പിയായ കനിമൊഴി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചത്. സ്കൂളിലെ 11 വിദ്യാർത്ഥികൾ പുതുതായി ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയിൽ , സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല. ദളിത് സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുതെന്ന കാരണത്താലായിരുന്നു കുട്ടികൾ ഭക്ഷണം കഴിക്കാതിരുന്നത്. ദളിത് സ്ത്രീ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് അടക്കം , മാതാപിതാക്കൾ കുട്ടികളെ ഭയപ്പെടുത്തിയതായിരുന്നു കാരണം.  പ്രാദേശിക സ്വയം സഹായ സംഘത്തിൻറെ ഭാഗമായി സ്കൂളിൽ പാചകത്തിന് എത്തിയ മുനിയസെൽവിക്കാണ് വിദ്യാർത്ഥികളിൽ നിന്നും കടുത്ത വിവേചനം നേടേണ്ടിവന്നത്. എന്നാൽ ഇത് സംബന്ധിച്ച പരാതികൾ ഒന്നും മുനിയസെൽവി നൽകിയിരുന്നില്ല. സ്കൂളിൽ ഭക്ഷണ സാധനങ്ങളുടെ അധിക സ്റ്റോക്ക്  കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പോലീസ് മാതാപിതാക്കളോട് വിശദീകരണം ആവശ്യപ്പെടുകയും ജില്ലാ കളക്ടറെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ്  പ്രദേശത്തെ എംപിയായ കനിമൊഴി, മന്ത്രി ഗീതാ ജീവൻ, കളക്ടർ സെന്തിൽ രാജ എന്നിവർ സ്കൂളിൽ എത്തി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചത്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചതിനു ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.  കരൂരിൽ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാൽ 15 വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നാലെ ജില്ലാ കളക്ടർ സ്കൂൾ സന്ദർശിച്ച്, വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും, വിവേചന തുടർന്നാൽ മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. 

Students refuse meal by Dalit cook, eat after DMK leaders join them for breakfast

MORE IN INDIA
SHOW MORE