കാക്കി പാന്‍റ്, ഷർട്ടിൽ താമര ; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് ഇനി പുതിയ ഡ്രസ് കോഡ്

Parliament-dress
SHARE

പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം.  താമര ചിഹ്നം പ്രിന്‍റ് ചെയ്ത വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാരുെട ഡ്രസ് കോഡിലും ഭാരതീയവല്‍ക്കരണത്തിന്‍റെ ഭാഗമായ മാറ്റം വരും. ഗണേശ ചതുര്‍ഥി ദിനം പ്രത്യേക പൂജയോടെ പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. ചൊവ്വാഴ്ച്ച ഗണേശ ചതുര്‍ഥി ദിനം പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. പ്രത്യേക പൂജ നടക്കും. ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സിറ്റിങ്ങുണ്ടാകുമെന്നാണ് സൂചന. ലോക്സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും ഡ്രസ് കോഡിലും മാറ്റമുണ്ടാകും. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷന്‍ ടെക്നോളജിയാണ് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത്. പുരുഷന്മാര്‍ക്ക് നെഹ്റു ജാക്കറ്റും താമര ചിഹ്നം പ്രിന്‍റു ചെയ്ത ഷര്‍ട്ടും കാക്കി പാന്‍റ്സുമാണ് വേഷം. മാര്‍ഷല്‍മാര്‍ക്ക് മണിപ്പുരി അല്ലെങ്കില്‍ കന്നഡ തലപ്പാവ്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു

MORE IN INDIA
SHOW MORE