
കൊതുകുതിരിയുടെ ചിത്രം സമൂഹമാധ്യത്തിലൂടെ പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായി ഉദയനിധി സ്റ്റാലിൻ. ബിജെപി വിഷപ്പാമ്പെന്ന് ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് ഉദയനിധിയുടെ പോസ്റ്റ്. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെയെന്നും. രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുകച്ച് പുറത്താക്കണമെന്ന് കാണിക്കുന്ന ചിത്രം പങ്കുവച്ചത്. ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ഉദയനിധി പരിഹസിച്ചിരുന്നു. സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തിലായിരുന്നു.