ബിരിയാണിക്ക് തൈര് ചോദിച്ചു; യുവാവിനെ അടിച്ചുകൊന്നു

beaten
SHARE

ബിരിയാണിക്ക് വീണ്ടും തൈര് ചോദിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ യുവാവിനെ അടിച്ചുകൊന്നു. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. യുവാവും മൂന്ന് സുഹൃത്തുക്കളുമായാണ് ഹോട്ടലില്‍  അത്താഴത്തിനായെത്തിയത്. ബിരിയാണി ഓര്‍ഡര്‍ ചെയ്തു കിട്ടിയതിനു പിന്നാലെ തൈര് ചോദിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

യുവാവും ഹോട്ടലിലെ ഒരു ജീവനക്കാരനു തമ്മിലാണ് പ്രശ്നം ആരംഭിച്ചത്. ഇരുവരും തമ്മില്‍ സംഘട്ടനം തുടര്‍ന്നതോടെ യുവാവിന്റെ സുഹൃത്തുക്കളും മറ്റ് ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഭവമറിഞ്ഞ് പഞ്ചഗുട്ട പൊലിസ് ഹോട്ടലിലെത്തുകയും പിന്നാലെ യുവാവും സുഹൃത്തുക്കളും ഹോട്ടല്‍ ജീവനക്കാരും  പരാതി നല്‍കുകയും ചെയ്തു. 

പൊലിസ് സ്റ്റേഷനില്‍വെച്ച് സംസാരിക്കുന്നതിനിടെ യുവാവ് അതിശക്തമായി ചര്‍ദിക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവാവിന് ദേഹത്തൊന്നും പരുക്കുകളൊന്നും കാണാനില്ലായിരുന്നെന്നും പൊലിസ് പറയുന്നു. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. 

Hyderabad man beaten up by hotel staff for asking extra curd

MORE IN INDIA
SHOW MORE