
മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന് പിതാവിനെ മകന്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് സംഭവം. അമിത് റായ്പുര്‍കര്‍ എന്നയാളാണ് പിതാവിനെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് മദ്യപിക്കാന്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടു. ഭാര്യ പണം നല്‍കാതിരുന്നതോടെ ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഇത് തടയാന്‍ പിതാവ് ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിതാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. പിതാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.