
ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിന് നേര്‍ക്ക് വിമര്‍ശനം. ദേശിയ ഗാനം ആലപിക്കുന്ന സമയം അനാദരവോടെ നിന്നു എന്നാരോപിച്ചാണ് താരത്തിന് നേര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്. ജാനെ ജാന്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് ഇടയിലാണ് സംഭവം.
പരിപാടിയില്‍ ദേശിയ ഗാനം വെച്ചപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം കരീനയും എഴുന്നേറ്റ് നിന്ന് ദേശിയ ഗാനം ആലപിച്ചു. എന്നാല്‍ അറ്റന്‍ഷനായി നില്‍ക്കാതെ അശ്രദ്ധമായാണ് കരീന ദേശിയ ഗാനം ആലപിച്ചത് എന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ദേശിയ ഗാനം ആലപിക്കുമ്പോള്‍ കൈ കൂട്ടിപ്പിടിച്ചല്ല നില്‍ക്കേണ്ടത് എന്ന് അറിയില്ലേ എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.