
അനുമതിയില്ലാതെ അയല്‍വാസിയുടെ കുളത്തില്‍ നിന്ന് മീന്‍ പിടിച്ചതിനെ തുടര്‍ന്ന് അപമാനിതനായ യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ഖന്ധാബന്ദ് ജില്ലയിലാണ് സംഭവമുണ്ടായത്. ജസ്ബന്ദ മൊഹന്തയെന്ന യുവാവാണ് നാട്ടുകൂട്ടത്തിന്റെ വിചാരണയെ തുടര്‍ന്ന് ജീവനൊടുക്കിയത്. വെള്ളിയാഴ്ചയാണ് മീന്‍പിടിച്ചതിനെ ചൊല്ലി സംസാരമുണ്ടായത്. പരാതി പരിഗണിച്ച നാട്ടുകൂട്ടം മൊഹന്തയെ കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചു. ഇതില്‍ മനംനൊന്ത മൊഹന്ത കൃഷിക്ക് ഉപയോഗിക്കാന്‍ വച്ചിരുന്ന അണുനാശിനിയെടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ വിഷം കഴിച്ചതായി അച്ഛനോട് വെളിപ്പെടുത്തി. ഉടന്‍ തന്നെ മൊഹന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാട്ടുകൂട്ടം മൊഹന്തയെ മര്‍ദിച്ചുവെന്നും അപമാനത്തിലും മര്‍ദനത്തിനും മനംനൊന്താണ് ജീവനൊടുക്കിയതെന്നും ചൂണ്ടിക്കാട്ടി മൊഹന്തയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൊഹന്തയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Humiliated, youth kills self by consuming pesticide in Odisha