'ഇന്ദിരാമ്മ രാജ്യം' വരാന്‍, അയ്യപ്പ ദീക്ഷ പോലെ കോണ്‍ഗ്രസ് വ്രതമെടുക്കണം; ഉപദേശിച്ച് രേവന്ത്

PTI06_26_2023_000119B
SHARE

മോദി സര്‍ക്കാരിനെ തുരത്തി കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പ്രവര്‍ത്തകര്‍ വ്രതമെടുക്കണമെന്നും പാര്‍ട്ടിക്കായി നിലകൊള്ളണമെന്നും തെലങ്കാനയിലെ പിസിസി നേതാവ് രേവന്ത് റെഡ്ഡി. അയ്യപ്പവ്രതം എടുക്കുന്നത് പോലെ 'സോണിയ വ്രതം' എടുക്കണമെന്നും 'സോണിയമാല' ധരിച്ചെന്നോണം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.  ഇന്ദിരാമ്മ രാജ്യം വരുന്നതിനായി രാജ്യമെങ്ങും ബൂത്ത് തലം മുതല്‍ ഏജന്‍റുമാരെ ഇപ്പോള്‍ തന്നെ നിയോഗിക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു. 

താഴേത്തലം മുതല്‍ കഠിനാധ്വാനം ചെയ്താല്‍ അധികാരത്തിലെത്താമെന്നും 90 ലക്ഷം വോട്ടര്‍മാരുടെ വോട്ട് നേടിയെടുക്കാനാകുമെന്നും നിയമസഭയിലെ 90 സീറ്റുകള്‍ നേടാമെന്നും രേവന്ത് റെഡ്ഡി പ്രതീക്ഷ പ്രകടിപ്പിച്ചു. ബിആര്‍എസും ബിജെപിയും കോണ്‍ഗ്രസിനെതിരെ നുണപ്രചാരണങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കെസിആര്‍ ഒരുലക്ഷം കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചിട്ടുണ്ടെന്നും  രേവന്ത് ആരോപിച്ചു. 

embrace congress deeksha by wearing 'Sonia Mala'to attain‘Indiramma Rajyam’ says TPCC chief Revant Reddy

MORE IN INDIA
SHOW MORE