
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഫത്തേഹബാദിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ യുവതിയുടെ സ്കൂട്ടര്‍ പല കഷണങ്ങളായി തകര്‍ന്നു. യുവതി തെറിച്ച് റോഡിലേക്കും വീണു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു.
റോഡ് മുറിച്ചു കടന്നെത്തിയ സ്കൂട്ടര്‍ യാത്രികയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വാഹനം അപകടമുണ്ടാക്കിയെന്ന് കണ്ടിട്ടും കാര്‍ യാത്രക്കാരന്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പല വഴിയിലേക്ക് തിരിയുന്ന ജംഗ്ഷനാണെന്ന് വ്യക്തമായിട്ടും കാര്‍ യാത്രക്കാരന്‍ വേഗത കുറിച്ചിരുന്നില്ലെന്ന് വിഡിയോയില്‍ വ്യക്തമാണ്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികളോ, വാഹനം അറിയന്നവരോ ഉണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Scooter breaks into pieces as car rams it, woman injured