ജന്‍മാഷ്ടമി പ്രസംഗത്തിനിടെ മുഹമ്മദ് നബി 'രാമനെപ്പോലെ'യെന്ന് മന്ത്രി; വിവാദം

HIGHLIGHTS
  • പ്രവാചകന്‍ 'മര്യാദ പരുഷോത്തമന്‍'
  • പ്രീണനമെന്ന് ബിജെപി
biharministerrama-10
ചിത്രം: India Today
SHARE

പ്രവാചകന്‍ ഉത്തമ പുരുഷനായിരുന്നുവെന്ന ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കി ബിജെപി. ഹൈന്ദവ വിശ്വാസപ്രകാരം രാമനാണ് 'മര്യാദ പുരുഷോത്തമന്‍' എന്നറിയപ്പെടുന്നത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മുഹമ്മദ് നബി 'മര്യാദ പുരുഷോത്തമന്‍' ആയിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പ്രസംഗിച്ചത്. 'പൈശാചികത ലോകത്ത് കൂടുകയും വിശ്വാസം അവസാനിക്കുകയും അസാന്‍മാര്‍ഗികള്‍ പെരുകയും ചെയ്ത കാലത്ത് മധ്യേഷ്യയില്‍ വിശ്വാസം കൊണ്ടുവരുന്നതിനായി ശ്രേഷ്ഠനായ ഒരു ഉത്തമപുരുഷനെ ദൈവം സൃഷ്ടിച്ചു, അത് പ്രവാചകന്‍ ആയിരുന്നു'വെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.  തിന്‍മയ്ക്കെതിരെ, അസത്യത്തിനെതിരെ, വിശ്വാസത്തിനായി നിലകൊള്ളാനാണ് ഇസ്​ലാം പിറവി കൊണ്ടതെന്ന് ആര്‍ജെഡി നേതാവ് കൂടിയായ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രവാചകനെ മര്യാദ പുരുഷോത്തമനായി മന്ത്രി അവതരിപ്പിച്ചത് മതത്തിന്‍റെ പേരില്‍ വോട്ട് പിടിക്കാന്‍ ലാലുപ്രസാദ് യാദവ് ശ്രമിക്കുന്നതിന്‍റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും അതുകൊണ്ട് ചിലപ്പോഴൊക്കെ രാമയാണത്തെ കുറിച്ച് പറഞ്ഞ് തുടങ്ങുന്ന അദ്ദേഹം പ്രവാചകനില്‍ എത്തി നില്‍ക്കുമെന്നും ഇത് അപലപനീയമാണെന്നും ബിജെപി വക്താവ് പ്രതികരിച്ചു. 

Prophet Muhammad was 'Maryada Purushottam': Bihar minister's comment sparks row

MORE IN INDIA
SHOW MORE