
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷയില്‍ വന്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ബൈഡന്‍ യാത്ര ചെയ്യുന്ന സംഘത്തിലേക്കായി സജ്ജമാക്കിയ ടാക്സി കാര്‍, ഉച്ചകോടി നടക്കുന്നതിനിടയില്‍ മറ്റൊരാളുമായി യാത്ര പോയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഡ്രൈവറെ സുരക്ഷാസംഘം വിശദമായി ചോദ്യം ചെയ്തു. ബൈഡന്‍ യാത്ര പുറപ്പെടാനിരിക്കെയാണ് ടാക്സി ഡ്രൈവറെ സ്ഥിരമായി യാത്ര ചെയ്യുന്ന ബിസിനസുകാരന്‍ വിളിച്ചത്. ഉടന്‍ തന്നെ പതിവുകാരനെ ലോധി എസ്റ്റേറ്റില്‍ നിന്നും കയറ്റി ഡ്രൈവര്‍ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ താമസിച്ച താജ് ഹോട്ടലിലേക്ക് എത്തിച്ചു.
ബൈഡന്റെ വാഹനവ്യൂഹത്തില്‍പ്പെട്ട കാര്‍ തിരിച്ചറിഞ്ഞതും ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് വിവരം കൈമാറി. ഐടിസി മൗര്യയിലാണ് ജോ ബൈഡന് താമസം ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രൊട്ടോക്കോളിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ഒന്‍പതരയ്ക്ക് ബൈഡന്റെ വാഹനവ്യൂഹത്തിലേക്ക് തനിക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഒടുവില്‍ ഇയാളുടെ കാര്‍ സുരക്ഷാസംഘത്തില്‍ നിന്നും നീക്കം ചെയ്ത ശേഷം ഡ്രൈവറെ വിട്ടയയ്ക്കുകയായിരുന്നു.
Driver in Biden's G20 convoy detained over ‘protocol breach’