ജി20; തിരക്കുകള്‍ക്കിടയിലും സജീവ ഉഭയകക്ഷി ചര്‍ച്ചകളുമായി പ്രധാനമന്ത്രി

Bilateral talks between Narendra Modi and US, Japan Leaders
SHARE

ജി20 ഉച്ചകോടിയുടെ തിരക്കുകള്‍ക്കിടെ ബ്രിട്ടിഷ്- ജപ്പാന്‍ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടനുമായുള്ള സ്വതന്ത്രവ്യാപരക്കരാറും, കുടിയേറ്റം, വീസ അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായതായണ് സൂചന. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് 12 തവണ ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ വ്യാപരം വര്‍ധിപ്പിക്കുന്നതടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്നലെ അമേരിക്കന്‍- ബംഗ്ലദേശ്- മൊറീഷ്യസ് രാഷ്ട്രതലവന്‍മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാരത് മണ്ഡപത്തിലായിരുന്നു ഉഭയകക്ഷി ചര്‍ച്ചകള്‍.

ഇന്ന് രാവിലെയോടെയാണ് ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കമായത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളെ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തു.  വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ രാഷ്ട്രത്തലവന്‍മാരും ഐക്യരാഷ്ട്ര സംഘന, ലോകാരോഗ്യ സംഘടന, ഐഎംഎഫ് മേധാവിമാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. 'ഒരു ഭൂമി,'ഒരു കുടുംബം' എന്നിങ്ങനെ രണ്ട് സെഷനുകളാണ് ഇന്നുള്ളത്. 

ഭക്ഷ്യ സുരക്ഷ, ഊർജ സുരക്ഷ എന്നിവയിലെ അസ്ഥിരത ഇല്ലാതാക്കുക, വികസ്വര രാജ്യങ്ങൾക്കുള്ള വായ്പാ പദ്ധതികൾ ശക്തിപ്പെടുത്തുകയും രാജ്യാന്തര വായ്പ പദ്ധതികൾ പരിഷ്കരിക്കുകയും ചെയ്യുക, ക്രിപ്റ്റോ കറൻസി നിയന്ത്രിക്കുന്നതിന് രാജ്യാന്തര തലത്തില്‍ നയം രൂപീകരിക്കുക എന്നിവയാണ് മറ്റ് മുഖ്യഅജൻഡകൾ. ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ സ്ഥിരാംഗമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് 55 രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയൻ പ്രതിനിധി കൊമോറോസ് പ്രസിഡന്റ് അസാലി അസ്സൗമണി ഉച്ചകോടിയിൽ പങ്കെടുക്കാന്‍ എത്തിയത്. ആഫ്രിക്കന്‍ യൂണിന് അംഗത്വം പ്രഖ്യാപിച്ചതോടെ നൈജീരിയ, സിംബാബ്‌​വെ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളും ജി20യില്‍ അംഗങ്ങളായി.

Bilateral talks between Narendra Modi and US, Japan Leaders

MORE IN INDIA
SHOW MORE