' സഹകരിച്ചതില്‍ നാണക്കേട്'; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് പേര് നീക്കണം; മുഖ്യ ഉപേദശകര്‍

ncertadvisory-10
യോഗേന്ദ്ര യാദവ്, സുഹാസ് പല്‍ഷികര്‍
SHARE

എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും. അംഗീകരിക്കാനാവാത്തത്ര വെട്ടും തിരുത്തുമാണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ വരുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആവശ്യം ഉന്നയിച്ചത്. ഒരു യുക്തിയുമില്ലാത്തെ വെട്ടും തിരുത്തും അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും അത് അംഗീകരിക്കാനാവില്ല, തികഞ്ഞ നാണക്കേട് തോന്നുന്നുവെന്നും ഇരുവരും എന്‍സിഇആര്‍ടി ഡയറക്ടര്‍ ഡി.എസ് സക്​ലനിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. 

ഏതൊരു പാഠപുസ്തകത്തിനും അടിസ്ഥാനമായ യുക്തി വേണ്ടതുണ്ട്. നിലവിലെ പരിഷ്കാരങ്ങള്‍ പുസ്തകങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഇത് അക്കാദമിക് നിലവാരെ പാടെ തകര്‍ക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളാണ് വിവാദത്തിലായത്. 

മുഗള്‍ ചരിത്രം, ജനാധിപത്യം, ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍, പീരിയോഡിക് ടേബിള്‍ തുടങ്ങി പ്രസക്തമായ ഭാഗങ്ങളാണ് കുട്ടികളുടെ 'മാനസികാരോഗ്യം' മുന്‍ നിര്‍ത്തി പരിഷ്കരണത്തില്‍ വെട്ടിയത്. കോവിഡ് മഹാമാരിക്കാലത്തായിരുന്നു ഈ തീരുമാനം കൈക്കൊണ്ടതെന്നും അന്ന് ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നതിനാല്‍ പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന ക്ലാസുകളില്‍ വിശദമായി പഠിക്കാനുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നായിരുന്നു എന്‍സിഇആര്‍ടി ട്വീറ്റിലൂടെ വിശദീകരിച്ചത്. 

Embrassed to be associated with these textbooks; Advisors requests to remove their names

MORE IN INDIA
SHOW MORE