കോലാപ്പൂരിൽ സംഘർഷത്തിന് അയവ്; പ്രദേശത്ത് സമാധാനയോഗം

kohlapur
SHARE

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഔറംഗസേബിനെ പുകഴ്ത്തിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിൽ ഉടലെടുത്ത സംഘർഷത്തിന് അയവ്. പ്രദേശത്ത് മന്ത്രി അടക്കമുളള ഉന്നതനേതാക്കളുടെ സാന്നിധ്യത്തിൽ സമാധാനയോഗം ചേർന്നു. മുഗൾരാജാവിനെ മഹത്വവൽക്കരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച രാഷ്ട്രീയനിലപാടിലാണ് ബിജെപി സർക്കാർ .

ഔറംഗസേബിനെയും ടിപ്പുസുൽത്താനെയും പ്രകീർത്തിച്ച് കോലാപ്പൂർ ഭാഗത്ത് പ്രചരിച്ച വാട്സാപ്പ് സ്റ്റാറ്റസുകളാണ് മറുവിഭാഗത്തിന് പ്രകോപനമായത്. ഒപ്പം മറാഠ വികാരം വ്രണപെടുത്തുന്ന അപകീർത്തികരമായ ഓഡിയോയും ഇക്കുട്ടർ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഇതിനെതിരെ ബന്ദിന് ആഹ്വാനം ചെയ്ത് കൂട്ടമായി തെരുവിലെത്തിയവർ ആക്രമണം അഴിച്ചുവിട്ടു

മറുപക്ഷം ഇതിനെതിരെ രംഗത്തുവന്നതോടെ അത് പരസ്പരം കല്ലേറിൽ കലാശിച്ചു. പോലീസ് ലാത്തിചാർജ് നടത്തി നിരവധിപേരെ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ സംഘർഷം ഒതുങ്ങി. വൈകിട്ട് കോലാപ്പൂരിന്റെ ചുമതലയുള്ള മന്ത്രി ദീപക്ക് വസന്ത് കെർസർക്കാരിന്റെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. മുഗൾരാജാവിനെ മഹത്വവൽക്കരിക്കുന്ന ഒന്നും അനുവദിക്കില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ആവർത്തിച്ചു

എന്നാൽ രാഷ്ട്രീയ ദ്രുവീകരണത്തിന് ബിജെപി വളംവയ്ക്കുകയാണെന്നാണ് എൻസിപി പ്രതികരിച്ചത്. മറാഠാ വികാരത്തിന് എതിരുനിന്ന മുഗൾ രാജാവ് ഔറംഗസേബിനെ വീണ്ടും ചർച്ചയാക്കുന്നതോടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ രാഷ്ട്രയ സന്ദേശമാണ് ബിജെപി നൽകുന്നത്

MORE IN INDIA
SHOW MORE