ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഒഴിവാക്കണം; സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

chinese
SHARE

ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഒാഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാല്‍വെയര്‍ ആക്രമണം അടക്കം സുരക്ഷാവെല്ലുകളികള്‍ കണക്കിലെടുത്താണ് ഇത്തരം ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. വാണിജ്യമേഖലയില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. 

വിലക്കുറവാണ് ചൈനീസ് സാങ്കേതിക വിദ്യയും ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള പ്രധാന ആകര്‍ഷണം.  ഇനി ആ പരിഗണന വേണ്ടെന്നാണ് െപാതുമേഖലാസ്ഥാപനങ്ങള്‍ക്കും ഒാഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. മറ്റുള്ളവരേക്കാള്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പ്രയോഗിക്കുന്ന രീതിയാണ്. ഉൗര്‍ജം, വാര്‍ത്താവിനിമയം, പ്രിന്‍റിങ്, വ്യോമയാനം, റെയില്‍വേ, ഖനനം, ആരോഗ്യം, നഗരഗതാഗതം, ഡിജിറ്റല്‍ മീഡിയ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ ചൈനീസ് കമ്പനികളെ ആശ്രയിക്കുന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. മാല്‍വെയര്‍ ആക്രമണം അടക്കം സുരക്ഷാവെല്ലുവിളികള്‍ക്ക് സാധ്യതയുള്ളതാണ് പ്രധാനകാരണം. എയിംസിന്‍റെ ഡേറ്റ ബേസ് ഹാക്ക് ചെയ്പ്പെട്ടത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടപ്പെടുന്നു. സാങ്കേതിക വിദ്യയ്ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഒരു രാജ്യത്തെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനും ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി സ്വാശ്രയത്വം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. യുദ്ധ സാഹചര്യങ്ങളോ, അതിര്‍ത്തി സംഘര്‍ഷമോ ഉണ്ടായാല്‍ ഉല്‍പന്നങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വിതരണം അവതാളത്തിലാകുമെന്നതും ചൈനയോട് മുഖംതിരിക്കാന്‍ കാരണമാകുന്നു.ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. രാജ്യസുരക്ഷയും വ്യാണിജ്യതാല്‍പര്യങ്ങളും കണക്കിലെടുത്ത് ചൈനയെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷനായ ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.  

MORE IN INDIA
SHOW MORE