തിരുപ്പതി ക്ഷേത്രത്തിന് മുന്‍പില്‍ ചുംബിച്ചു; കൃതിയെ വിമര്‍ശിച്ച് ബിജെപി നേതാവ്

kriti sanon
SHARE

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് കഴി‍ഞ്ഞ ദിവസമാണ് നടന്നത്. ജൂണ്‍ 16 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.  ചിത്രത്തിന്‍റെ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളും അവിടെ എത്തിയിരുന്നു. ചടങ്ങിലെ നിരവധി ചിത്രങ്ങളും ഇതിനോടകം ശ്രദ്ധ നേടി. എന്നാല്‍ ചിത്രങ്ങളില്‍ ഒന്ന് വിമര്‍ശനത്തിന് ഇടയാക്കി. തിരുപ്പതി ക്ഷേത്രത്തിന് മുമ്പിൽ വച്ച് ചുംബിക്കുന്ന ബോളിവുഡ് താരം കൃതി സനോന്‍റെ ചിത്രത്തിന് നേരെയാണ് സോഷ്യല്‍മിഡിയയില്‍ വിമര്‍ശനമുയരുന്നത്. 

തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ, സഹപ്രവർത്തകരോട് യാത്ര പറയുന്നതിന്റെ ഭാഗമായി  ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ടിനെ കൃതി ചുംബിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ക്ഷേത്ര പരിസരത്ത് ചെയ്യാവുന്ന കാര്യങ്ങളാണോ ഇതെന്നാണ് ഒരു വിഭാഗം ആളുകളുടെ ചോദ്യം. ക്ഷേത്രത്തിനു മുന്നിൽ കെട്ടിപ്പിടിക്കുന്നതും , ചുംബിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന്  ബിജെപി ആന്ധ്ര പ്രദേശ് സെക്രട്ടറി രമേഷ് നഗോത്തും ട്വീറ്റ് ചെയ്തു. പിന്നാലെ താരത്തെ പിന്തുണച്ചുള്ള ധാരാളം പ്രതികരണങ്ങൾ എത്തി. പ്രതികരണങ്ങള്‍ വന്നതോടെ രമേഷ് നഗോത്ത് പോസ്റ്റ് പിൻവലിച്ചു

Director Om Raut Gives kiss to Actress Kriti Sanon inside Tirupati temple

MORE IN INDIA
SHOW MORE