ട്രെയിനുകളുടെ നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവാക്കാം; ‘കവച്’ പ്രവര്‍ത്തനം എങ്ങനെ ?

kavach-trainN
SHARE

ഒഡീഷയില്‍ ബാലസോറില്‍  കോറമാന്‍ഡല്‍ എക്സ്പ്രസിലും യശ്വന്ത്പൂര്‍ –ഹൗറ എക്സ്പ്രസും നേരിട്ട അപകടം ലോകത്തെയാകെ ഞെട്ടിക്കുകയും ദുഖത്തിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. മരണസംഖ്യ ഒാരോ മണിക്കൂറിലും ഉയരുകയാണ്. പരുക്കേറ്റവരുടെ എണ്ണവും കൂടുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമായി ഉയരുന്ന ചോദ്യം , അപകടത്തില്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട യാത്രാ ട്രെയിനുകളില്‍ കവച് എന്ന സുരക്ഷാ സംവിധാനം ഇല്ലായിരുന്നോ എന്നതാണ്.

എന്താണ് കവച്?

ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതലായി പ്രവര്‍ത്തിക്കുന്നതുമായ ഒാട്ടോമാറ്റിക്ക് സംവിധാനമാണ് കവച്. 2012 ല്‍ ഇന്ത്യന്‍ റെയില്‍വെ വികസിപ്പിച്ച സംവിധാനമാണിത്. ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതിക നാമം. 2016ലാണ് ഇതിന്‍റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. നേരിട്ട് ഒരേ ട്രാക്കില്‍ കൂട്ടിയിടിച്ചുള്ള ട്രെയിന്‍ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചിന് രൂപം നല്‍കിയത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഒരു ശ്രേണിയാണ് കവച്. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വിവരങ്ങള്‍ അറിയാന്‍കഴിയുന്ന സംവിധാനവും കവചിലുണ്ട്. 

ട്രെയിനില്‍, ട്രാക്കില്‍, സ്്റ്റേഷനുകളില്‍, സിഗ്്നല്‍ സംവിധാനത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെ ശൃംഖലയാണ് കവചില്‍ പ്രവര്‍ത്തിക്കുക. ഒരോ കിലോമീറ്ററിലും ഇതിന്‍റെ ഉപകരണങ്ങള്‍ സ്ഥാപിക്കും. ഒരു സിഗന്ല്‍ ശ്രദ്ധിക്കാതെ ട്രെയിന്‍ മുന്നോട്ട് പോകുമ്പോള്‍ലോക്കോ പൈലറ്റിന് വിവരം അപ്പോള്‍തന്നെ ലഭിക്കുകയും മുന്‍കരുതലെടുക്കാന്‍ സമയം ലഭിക്കുകയും ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ മേന്‍മയായി കാണാന്‍ കഴിയുക.  ഒാട്ടോമാറ്റിക്കായി ബ്രേക്ക് സംവിധാനം പ്രവര്‍ത്തിക്കും. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വരുന്നത് അറിയാനും കൂട്ടിയിടി ഒഴിവാക്കാനും കവച് വലിയ അളവില്‍ സഹായിക്കും എന്നതാണ് കവചിന്‍റെ ഏറ്റവും വലിയ നേട്ടമായി പറയുന്നത്. 

യൂറോ റെയിലിലും മറ്റും ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കവചിന് റെയില്‍വെ രൂപം നല്‍കിയത്. 65 ട്രെയിനുകളിലും 130 ലേറെ സ്്റ്റേഷനുകളിലും 1400 കിലോ മീറ്റര്‍ട്രാക്കിലും ഇത് നടപ്പാക്കിയതായാണ് റെയില്‍വെ അവകാശപ്പെടുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വെയിലാണ് കവച് ആദ്യഘട്ടത്തില്‍ നടപ്പാക്കിവരുന്നത്. 2000 കിലോ മീറ്റര്‍ ട്രാക്കില്‍കൂടി കവച് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

What is Kavach system technology in Railways that could have prevented mishap 

MORE IN INDIA
SHOW MORE