'ചിന്താമഗ്നനായിരിക്കുന്ന മോദിയുടെ ചിത്രം വേണം'; അമളി പിണഞ്ഞ് മാളവ്യ; ട്വീറ്റ് മുക്കി

modithoughtfultwt-25
SHARE

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ബിജെപിയുടെ ഐടി സെല്ലില്‍ നിന്നും പരിപാടിയുടെ ഒരുങ്ങളുടെ വിഡിയോ ചോര്‍ന്നു. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കാണ് അബദ്ധം പിണഞ്ഞത്. പാര്‍ലമെന്റില്‍ സ്ഥാപിക്കാനിരിക്കുന്ന സ്വര്‍ണച്ചെങ്കോലിനെ കുറിച്ചുള്ള വിഡിയോയുടെ ഡ്രാഫ്റ്റാണ് ചോര്‍ന്നത്.  ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണെന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ മോദി ചിന്താമഗ്നനായിരിക്കുന്ന ചിത്രം വയ്ക്കണം എന്നും 28 ലെ പരിപാടിയിൽ തമിഴ്നാട്ടിൽനിന്നുള്ള മേളക്കാരുടെ കൂടെ മോദി ആദരവോടെ നടക്കുന്ന വിഷ്വൽ ചേർക്കണം എന്നുമൊക്കെ എഴുതിയിട്ടുണ്ട്. 

അമളി തിരിച്ചറിഞ്ഞതോടെ മാളവ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും വിഡിയോ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങളില്ലാത്ത വിഡിയോയിൽ സ്ക്രിപ്റ്റ് എഴുതിയിരുന്നു. പിന്നാലെ പഴയ ചരിത്രം പുനരാവിഷ്കരിക്കുന്ന വി‍ഡിയോ മാളവ്യ പോസ്റ്റ് ചെയ്തെങ്കിലും ട്രോളന്‍മാര്‍ ആദ്യത്തെ ട്വീറ്റ് ഏറ്റെടുക്കുകയായിരുന്നു. 

Parliament inauguration draft video tweeted by Amit Malaviya

MORE IN INDIA
SHOW MORE