'ചേരിയിൽ നിന്നൊരു രാജകുമാരി'; ലോകോത്തര കമ്പനിയുടെ മോഡലായി 14കാരി

maleesha-model
SHARE

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. അങ്ങനെയൊരു വരവും ചരിത്രം മാറ്റലുമാണ് മുംബൈയിലെ ധാരാവി ചേരിക്ക് പറയാനുള്ളത്. ചേരിയുടെ രാജകുമാരി മലീഷ ഖര്‍വ ആഡംബര ബ്രാന്‍‍ഡിന്റെ മുഖമായി മാറുമെന്ന് അവരാരും സ്വപ്നത്തില്‍ പോലും കരുതിയില്ല. പതിനാലുകാരി മലീഷയാണ് ഇപ്പോള്‍‌ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

‘നിങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നതല്ല പ്രശ്നം, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടാവണം’  ഓസ്കര്‍ ജേതാവ് ലുപിറ്റ ന്യോങിന്റെ വാക്കുകള്‍. ഇത് അന്വര്‍ഥമാക്കുന്നതാണ് ധാരാവിയിലെ ചേരിയില്‍ നിന്നുള്ള മലീഷ ഖര്‍വയുടെ ജീവിതം. ഒറ്റമുറി വീട്ടില്‍ അമ്മയില്ലാതെ വളര്‍ന്ന മലീഷ മുടി ചീകിയൊതുക്കാനും കണ്ണെഴുതാനും ഒക്കെ തനിയെയാണ് പഠിച്ചത്. പ്രിയങ്ക ചോപ്രയെ ഇഷ്ടപ്പെടുന്ന മലീഷ  അഞ്ചാംവയസില്‍‌ മോഡലാകണമെന്ന സ്വപ്നം കണ്ടുതുടങ്ങി. ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാന്‍ മുംബൈ സന്ദര്‍ശനത്തിനിടെ മലീഷയെ കണ്ടുമുട്ടിയാണ് ധാരാവിയിലെ ഒരു പെണ്‍കുട്ടിയില്‍ നിന്ന് ചേരിയുടെ രാജകുമാരി എന്ന പദവിയിലേക്ക് മലീഷയെ എത്തിച്ചത്. 2020ല്‍ മലീഷയെ കണ്ട ഹോഫ്മാന്‍ അവള്‍ക്കൊരു ഇന്‍സ്റ്റ അക്കൗണ്ട് തുറന്നുകൊടുത്തു,. ഇപ്പോള്‍ രണ്ടരലക്ഷം പേര്‍ അവളെ പിന്തുടരുന്നുണ്ട്. ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ ദ് യുവതി കളക്ഷന്റെ പരസ്യ മോഡല്‍ ആയതോടെയാണ് മലീഷ ഖര്‍വയെ ലോകം പിന്തുടരാന്‍ തുടങ്ങിയത്. അവളുടെ മുഖം സ്ന്തോഷം കൊണ്ട് തിളങ്ങുന്ന എന്ന അടിക്കുറിപ്പോടെയാണ് പരസ്യചിത്രം പുറത്തിറക്കിയിരിക്കുന്നത്.

MORE IN INDIA
SHOW MORE