
ഹൈദരാബാദ് നഗരത്തെ ഞെട്ടിച്ച് ശ്രദ്ധ വോള്‍ക്കര്‍ മോഡല്‍ കൊലപാതകം. വീട്ടമ്മയെ കുത്തികൊലപ്പെടുത്തിയതിനുശേഷം പലഭാഗങ്ങളായി മുറിച്ചു റഫ്രിജേറ്ററില്‍ സൂക്ഷിച്ചു. മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ തല കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവില്‍ കൊലയാളിയായ കാമുകന്‍ പിടിയിലായി.
ഡല്‍ഹിയിലെ ശ്രദ്ധ വോള്‍ക്കറിന്റെയും ഹൈദരാബാദിലെ അനുരാധ റെഡ്ഡിയുടെയും കൊലപാതകങ്ങള്‍ക്ക് സാമ്യം ഏറെയാണ്. വട്ടിപലിശ ഇടപാടുകാരിയായ അനുരാധ റെഡ്ഡി കാമുകന്‍ ചന്ദര്‍ മോഹന്റെ വീട്ടിലായിുരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരില്‍ നിന്നു ചന്ദര്‍ മോഹന്‍ ഏഴുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ 12ന് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ചന്ദര്‍ മോഹന്‍ അനുരാധയെ കുത്തിക്കൊന്നു. പിന്നീട് മാര്‍ക്കറ്റില്‍പോയി സ്റ്റോണ്‍ കട്ടര്‍ മെഷീനുകള്‍ വാങ്ങിവന്ന ചന്ദര്‍ മോഹന്‍ ഇവ ഉപയോഗിച്ച് മൃതദേഹം ആറായി മുറിച്ചു. കയ്യും കാലും ഫ്രിഡ്ജിലേക്കു മാറ്റി. ഉടല്‍ സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിക്കാന്‍ തക്കം നോക്കി വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശരസ് പ്ലാസ്റ്റിക് കവറിലാക്കി മൂസി നദിക്കരയിലെ മാലിന്യകുപ്പയിലെറിഞ്ഞു. ശുചീകരണത്തൊഴിലാളികള്‍ അജ്ഞാത ശിരസ് കണ്ടതോടെയാണു കൊലപാതക വിവരം പുറത്തറിയുന്നത്. ശിരസിന്റെ ഫോട്ടോ പൊലീസ് നഗരത്തിന്റെ പല ഭാഗങ്ങളിലുമായി പതിച്ചതോടെ കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള സൂചനകള്‍ കിട്ടുകയായിരുന്നു.
അനുരാധ റെഡ്ഡിയുടെ കയ്യും കാലും ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ ഫ്രിഡ്ജില്‍ നിന്നു കണ്ടെത്തി. ദുര്‍ഗന്ധം പുറത്തറിയാതിരിക്കാനായി ഉടല്‍ സൂക്ഷിച്ച സ്യൂട്ട്കേസിനു ചുറ്റും ഫിനോയിലും ഡെറ്റോളും ഒഴിച്ചുവച്ച നിലയിലായിരുന്നു.
Shraddha Volker model murder shocks Hyderabad city