പാര്‍ലമെന്റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് ഖര്‍ഗെ

parliament inaguration
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കേന്ദ്രസര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം പാര്‍ലമെന്‍റി സംവിധാനത്തെ തകര്‍ക്കുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.  പാര്‍ലമെന്‍റ് പ്രധാനമന്ത്രി ഉദ്ഘടാനം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ െചയ്തു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ പത്തൊമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവകവയ്ക്കാതെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിണ്ടും ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രംഗത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തിന്‍റെ ശ്രീകോവലാണ് പാര്‍ലമെന്‍റ്. അവിടെ പ്രഥമ സ്ഥാനം രാഷ്ട്രപതിക്കാണ്. ഇത് മാനിക്കാതെ രാഷ്ട്രപതിയുടെ അധികാരം കവര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നതിലൂടെ എന്ത് സന്ദേശമാണ് പ്രധാനമന്ത്രിയും സര്‍ക്കാരും നല്‍കുന്നത് അറിയാന്‍ 140 കോടതി ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം പാര്‍ലമെന്‍ററി സംവിധാനത്തെ തന്നെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം, തീരുമാനം പുന:പരിശോധിച്ച് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്‍റെ നടപടി നിരുത്തരവാദപരവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇതിനിടെ വിവാദം സുപ്രീംകോടതിയലുമെത്തി. രാഷ്ട്രപതിയെ ഉദഘാടനത്തിന് ക്ഷണിക്കാത്ത നടപടിയിലൂടെ ലോക്സഭ സെക്രട്ടറിയേറ്റ് ഭരണഘടന ലംഘനം നടത്തിയെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. 

പ്രതിപക്ഷം ബഹിഷ്കരണാഹ്വാനം നടത്തിയ പശ്ചാത്തത്തില്‍ പാര്‍ലമെന്‍റ് ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് കണക്ക്കൂട്ടല്‍. ഇത് തടയുന്നതിന് വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. സുരക്ഷ വിലയിരുത്താന്‍ ഡല്‍ഹി പൊലീസ് ഉന്നതതല യോഗം ചേരും. 

Congress National President Mallikarjun Kharge criticizes Prime Minister Narendra Modi's inauguration of Parliament

MORE IN INDIA
SHOW MORE