വീട്ടുജോലിക്കാര്‍ക്കും ഹോംനഴ്സുമാര്‍ക്കും നിയമം; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

pension
SHARE

പെന്‍ഷനും സുരക്ഷയും ഉറപ്പാക്കി വീട്ടുജോലിക്കാര്‍ക്കും  ഹോംനഴ്സുമാര്‍ക്കുമായി  നിയമം വരുന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കുറഞ്ഞ വേതനവും പെന്‍ഷനും ഉറപ്പാക്കുന്ന ‍ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ആക്ടിന്‍റെ  കരട് തയാറായി. 

65 വയസ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷനാണ്  പ്രധാന ആകര്‍ഷണം. അഞ്ചുവര്‍ഷത്തില്‍ കുറയാതെ നിശ്ചിത തുക ബോര്‍ഡില്‍ അടച്ചാലാണ് ആനുകൂല്യം ലഭിക്കുക. രോഗം, അപകടം എന്നിവ ഉണ്ടായാല്‍ സഹായധനം ഉറപ്പാക്കും. പെണ്‍കുട്ടികളുടെ വിവാഹത്തിനും ഭവനനിര്‍മാണത്തിനും വിദ്യാഭ്യാസത്തിനും സഹായം ലഭിക്കും.  

തൊഴില്‍ സമയം, അവധി എന്നിവ കരാറില്‍ വ്യവസ്ഥ ചെയ്യണം. ഏജന്‍സികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്യണം. 

ജോലിക്ക് നിയമിക്കുന്നവരുടെ പശ്ചാത്തലവും മെഡിക്കല്‍ രേഖകളും ഏജന്‍സി പരിശോധിക്കണം. വേതനത്തിന്റെ പത്ത് ശതമാനമേ റജിസ്ട്രേഷന്‍ ഫീസായി ഈടാക്കാനാകൂ. 15 വയസില്‍ താഴെയുളളവരെ നിയമിക്കാന്‍ പാടില്ല. റജിസ്ട്രേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ നമ്പരും നിര്‍ബന്ധമാണ്.  വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരുവര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ ആയ ശിക്ഷ ലഭിക്കും.

Act comes for domestic workers and home nurses by ensuring pension and security

MORE IN INDIA
SHOW MORE