സാരാഭായി വേഴ്സസ് സാരാഭായി താരം വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു

actress-dead
SHARE

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോ ആയ സാരാഭായി വേഴ്സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2020ൽ ദീപിക പദുക്കോണിനൊപ്പം ഛപ്പക്, 2023ൽ ടിമിർ എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.

നിര്‍മാതാവ് ജെ‍.‍ഡി.മജേതിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഉത്തരേന്ത്യയിലായിരുന്നു അപകടമെന്നു മാത്രമാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

MORE IN INDIA
SHOW MORE