ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അവ്യക്തത ; കണ്ണൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍

Go-first-airlines
SHARE

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ ഗോ ഫസ്റ്റ് തീരുമാനം നീട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയില്‍. പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര സർവീസിനായി ഇനി ഇൻഡിഗോ മാത്രമാണ് ആശ്രയം. ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസിന് വിമാനക്കമ്പനി മറുപടി നല്‍കി. 

ഈ മാസം മൂന്നാം തീയതിയാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിയത്. പലതവണ നീട്ടിവച്ച് ഒടുവില്‍ ഈ വെള്ളിയാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കമ്പനി പിന്നീട് പറഞ്ഞു. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ സംശയമുണ്ടെന്നും സർവീസുകൾ എന്ന് തുടങ്ങുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ഗോ ഫസ്റ്റ് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി. ഇതോടെ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് നീളും.

നിലവിൽ ഒരുമാസം 240 സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗോ ഫസ്റ്റിനുള്ളത്. ആഭ്യന്തര സർവീസിനായി ഇനി ഇൻഡിഗോ മാത്രമാണ് കണ്ണൂരിലുള്ളത്. രാജ്യാന്തര യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും. അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെ പഴി ചാരുന്ന ഗോ ഫസ്റ്റ്,,,,, സാങ്കേതിക തകരാറുള്ള എൻജിൻ നൽകിയതിനാലാണ് വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നത് എന്നാണ് വിശദീകരിക്കുന്നത്. ഏഴായിരത്തോളം ജീവനക്കാരുള്ള രാജ്യത്തെ ചെലവുകുറഞ്ഞ വിമാനകമ്പനിയെ നിലവില്‍ പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയുമാണ്. 

Ambiguity in restarting Go First service; Kannur airport in crisis

MORE IN INDIA
SHOW MORE