
ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ട്രക്കില്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡ് വരെ സഞ്ചരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് രാഹുലിന്റെ ട്രക്ക് യാത്രയുടെ വിഡിയോ പങ്കുവെച്ചത്.
ട്രക്കിലിരുന്ന് യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രാജ്യത്ത് 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. അവരുടെ പ്രശ്നങ്ങള്‍ അറിയാനായിരുന്നു രാഹുലിന്റെ യാത്ര. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയാണ് രാഹുല്‍ ഇവിടെ ചെയ്തത് എന്നും കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു.