ലൈംഗിക പീഡന പരാതി; നുണ പരിശോധനക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷണും ഗുസ്തി താരങ്ങളും

wrestlers
SHARE

ലൈംഗിക പീഡന പരാതിയിൽ നുണ പരിശോധനക്ക് തയ്യാറാണെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും ഗുസ്തി താരങ്ങളും. നുണ പരിശോധന തൽസമയം സംപ്രേക്ഷണം ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ്  രേഖപ്പെടുത്താത്ത സാഹചര്യത്തിൽ 28 ന് പാർലമെൻറിലേക്ക് മാർച്ച് നടത്താനാണ് താരങ്ങളുടെ തീരുമാനം.

ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഹരിയാനയിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിൽ പ്രമേയം പാസാക്കിയതോടെയാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ബ്രിജ് ഭൂഷൺ രംഗത്ത് എത്തിയത്. ആരോപണം ഉന്നയിക്കുന്ന താരങ്ങൾ കൂടി തനിക്കൊപ്പം നുണ പരിശോധനയ്ക്ക് വിധേയമാകണം എന്നായിരുന്നു ആവശ്യം. നീതിക്കായി പോരാടുന്ന തങ്ങൾക്ക് നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. നുണ പരിശോധന തൽസമയം സംപ്രേക്ഷണം ചെയ്യണമെന്നും ചോദ്യങ്ങൾ പുറത്തുവിടണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

സമരം തുടങ്ങി ഒരു മാസമായിട്ടും ബ്രിജ് ഭൂഷന്റെ  അറസ്റ്റ് ഉണ്ടാകാത്ത സാഹചര്യത്തിൽ   പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായ 28 ന് മാർച്ച്  സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് മുമ്പായി നാളെ ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി പ്രതിഷേധം സംഘടിപ്പിക്കും. ഗുസ്തി തരങ്ങൾക്ക് പിന്തുണയുമായി ഇന്നും  ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ  ജന്തർ മന്തറിലേക്ക് എത്തി.  

Wrestling federation president Brij Bhushan and wrestlers say they are ready for  test in sexual harassment complaint

MORE IN INDIA
SHOW MORE