70–ാം വയസില്‍ 'ആകാശച്ചാട്ടം'; അമ്പരപ്പിച്ച് ഛത്തീസ്ഗഡ് മന്ത്രി; വിഡിയോ

singhdeo-21
ചിത്രം: Twitter
SHARE

ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രായം ഒരു തടസമല്ലെന്നതിന് ഉദാഹരണമാവുകയാണ് ഛത്തീസ്ഗഡിലെ ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ. 70 വയസുകാരനായ മന്ത്രി ഓസ്ട്രേലിയയില്‍ വച്ച് ആകാശച്ചാട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അസാധാരണമായ സാഹസിക അനുഭവമായിരുന്നുവെന്ന് ആകാശച്ചാട്ടത്തിന് ശേഷം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആകാശത്തിന് അതിരുകളില്ലെന്നും അത്യാഹ്ലാദമുള്ള നിമിഷങ്ങളായിരുന്നുവെന്നും അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചു. ചാട്ടത്തിന്റെ വിഡിയോ കണ്ട മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ ഇന്‍സ്ട്രക്ടര്‍ക്കൊപ്പമായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം. 

Chhattisgarh minister TS Singh Deo, 70, goes skydiving in Australia

MORE IN INDIA
SHOW MORE