ബില്‍ക്കീസ് ബാനു കേസ് പ്രതി ബിജെപി എംപിക്കൊപ്പം സര്‍ക്കാര്‍ വേദിയില്‍; രോഷം

bilkis-bano
SHARE

2002–ലെ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ ഒരാള്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍. കഴിഞ്ഞ വര്‍ഷം ശിക്ഷായളിവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച ഷൈലേഷ് ഭട്ടാണ് ബിജെപി എംപിക്കൊപ്പവും എംഎല്‍എയ്‌ക്കൊപ്പവും വേദി പങ്കിട്ടത്.

ബിജെപി എംപി ജസ്വന്ത് സിന്‍ഹ് ഭാഭോര്‍, അദ്ദേഹത്തിന്റെ സഹോദരനും എംഎല്‍എയുമായ ഷൈലേശ് ഭാഭോര്‍ എന്നിവര്‍ക്കൊപ്പമാണ് വേദി പങ്കിട്ടത്. ദഹോദ് ജില്ലയിലെ കര്‍മാഡി വില്ലേജില്‍ ജലവിതരണ പദ്ധതി പരിപാടിയിലാണ് ശിക്ഷായളിവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച ഷൈലേഷ് ഭട്ട് പങ്കെടുത്തത്.

വേദിയിലുള്ള ബിജെപി നേതാക്കള്‍ക്കൊപ്പം ഇയാള്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും പൂജയില്‍ പങ്കെടുക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്ര രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഈ രാക്ഷസന്മാരെ വീണ്ടും ജയിലില്‍ കാണണമെന്നും ഇവരെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന ചെകുത്താന്‍ ഭരണം അവസാനിപ്പിക്കണമെന്നുമാണ് മഹുവ ട്വീറ്റ് ചെയ്തത്.

MORE IN INDIA
SHOW MORE