രാഹുൽ ബിജെപിക്ക് മുതൽകൂട്ടെന്ന് മമത; വിമർശിച്ച് കോൺഗ്രസ്

mamata
SHARE

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപിക്ക് മുതൽകൂട്ടാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ഭയന്ന് മമത മോദിയുടെ നിർദേശാനുസരണം പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസിന്റെ മറുപടി. ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യത്തിന് മമത നീക്കം നടത്തുന്നതിനിടെയാണ് വാക്പോര്.

മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് യോഗത്തിൽ സംസാരിക്കവെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനമാണ് മമത ബാനർജി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആർ.പിയാണ് രാഹുൽ ഗാന്ധിയെന്ന് മമതയുടെ പരിഹാസം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാനാണ് നീക്കം. പ്രധാനമന്ത്രിയെ മറ്റാരും ലക്ഷ്യംവയ്ക്കാതിരിക്കാൻ രാഹുലിനെ ഉയർത്തിക്കാട്ടുന്നത്. ഇതിനായി ബിജെപി പാർലമെന്റ് പോലും തടസപ്പെടുത്തുന്നു. ബിജെപിക്ക് മുന്നിൽ മുട്ടുമടക്കുകയാണ് കോൺഗ്രസ് എന്നും മമത കുറ്റപ്പെടുത്തി. മോദിയുടെ നിർദ്ദേശപ്രകാരമാണ് മമത സംസാരിക്കുന്നതെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി മറുപടി നൽകി. ഇഡി- സിബിഐ റെയ്ഡുകളിൽ നിന്ന് രക്ഷപ്പെടുകയാണ് മമതയുടെ ലക്ഷ്യമെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

MORE IN INDIA
SHOW MORE