സ്വകാര്യ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി; ലിവ് ഇന്‍ പാര്‍ട്ണര്‍ ബലാത്സംഗം ചെയ്തെന്ന് പരാതി

rapewb
പ്രതീകാത്മക ചിത്രം
SHARE

ലിവ് ഇന്‍ പാര്‍ട്ണര്‍ നിരവധി തവണ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെന്നും യുവതിയുടെ പരാതി. ‍ഡല്‍ഹി സ്വദേശിയായ 26കാരിയാണ് പരാതി നല്‍കിയത്. നിയമപരമായ രേഖകളും സര്‍ട്ടിഫിക്കറ്റും പിടിച്ചുവെച്ചിരിക്കുകയാണെന്നും തിരിച്ച് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. 2022 മുതല്‍ ആരോപണ വിധേയനായ അമുല്‍ താക്കൂറുമായി യുവതി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. ലൈംഗികബന്ധത്തിനിടെയാണ് തന്റെ സമ്മതമില്ലാതെ സ്വകാര്യവിഡിയോ എടുത്തതെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്.  ഫോട്ടോ മാതാപിതാക്കള്‍ക്കയച്ചു കൊടുത്ത് അവരെയും ഭീഷണിപ്പെടുത്തുന്നെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ബലാത്സംഗം, വിശ്വാസവഞ്ചന ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

MORE IN INDIA
SHOW MORE