യുവതിയെ ടീ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് കാറിലേക്ക് കയറ്റി; എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയില്ല; അന്വേഷണം

delhi
SHARE

തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റുന്ന യുവാവിന്റെ  ദൃശ്യങ്ങൾ പുറത്ത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. രാത്രിയിൽ നല്ല ട്രാഫിക്കുള്ള റോഡിലാണ് ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് യുവതിയെ യുവാവ് കാറിലേക്കു തള്ളിയിട്ടത്. ‌എതിർഭാഗത്തെ ഡോർ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ല. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാര്‍ ഓടിക്കുന്നയാളും പ്രതികാരിക്കാതെയിരിക്കുകയാണ്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് മനസ്സിലാക്കി. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം.

Delhi Man Assaults, Pushes Woman Into Cab On Busy Road. No One Helps Her.

MORE IN INDIA
SHOW MORE