ജമ്മുവില്‍ ബസ് തലകീഴായി മറിഞ്ഞു; നാലു മരണം, 28 പേര്‍ക്ക് പരുക്ക്

accidentwb
SHARE

ജമ്മു കശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. ബിഹാര്‍ സ്വദേശികളാണ് മരിച്ച നാലുപേരും. തെക്കന്‍ കശ്മീരിലെ ബര്‍സൂ ദേശീയപാതയിലാണ് അപകടമുണ്ടായത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അപകടത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കാനായി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പുല്‍വാമ ഡെപ്യൂട്ടി കമ്മീഷണര്‍ ബസേര്‍ ഉള്‍ ഹഖ് സന്ദര്‍ശിച്ചു. 

MORE IN INDIA
SHOW MORE