അമ്മയെ കഴുത്ത് ‍ഞെരിച്ച് കൊന്നു; ജീവനൊടുക്കാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

murder-04
SHARE

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സ്വയം ജീവനൊടുക്കുന്നതിനായി അമ്മ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിത അളവില്‍ കഴിച്ചുവെന്നും എന്നിട്ടും മരിക്കാതെ വന്നതോടെയാണ് താന്‍ കൊന്നതെന്നും അനിര്‍ബന്‍ ബിശ്വാസ് പൊലീസില്‍ മൊഴി നല്‍കി. 

അച്ഛന്റെ മരണശേഷം സാമ്പത്തികമായി തകര്‍ന്നുവെന്നും ഇതോടെ രണ്ടുപേരും ചേര്‍ന്ന് ജീവനൊടുക്കാമെന്ന തീരുമാനത്തിലെത്തിയെന്നും അനിര്‍ബന്‍ വെളിപ്പെടുത്തി. രക്തസമ്മര്‍ദത്തിനുള്ള  70 ഗുളികകളാണ് ബാസബി കഴിച്ചത്. അമിത അളവില്‍ മരുന്ന് കഴിച്ചിട്ടും ബാസബി മരിച്ചില്ല. മരുന്ന് അമിതമായി ഉള്ളില്‍ ചെന്നതിന്റെ വെപ്രാളവും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായെന്നും അനിര്‍ബന്‍ പറയുന്നു. തുടര്‍ന്ന് ടൈ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അനിര്‍ബന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 

വീടിന് പുറത്തേക്ക് ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനിര്‍ബനെ അവശനിലയിലും ബാസബിയെ മൂക്കില്‍ നിന്ന് മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ കട്ടിലില്‍ കിടക്കുകന്നതായും കണ്ടത്. കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും  പൊലീസ് പറഞ്ഞു. 

Man killed mother and  tries to die by suicide due to financial stress, arrested

MORE IN INDIA
SHOW MORE