
ഇന്ത്യയുടെ ബഹിരാകാശ ടൂറിസം പദ്ധതി 2030 ഒാടെ ആരംഭിക്കും. െഎഎസ്ആര്‍ഒയും സ്വകാര്യമേഖലയും കൈകോര്‍ത്താകും പദ്ധതി നടപ്പാക്കുക. ആറു കോടി രൂപയായിരിക്കും ഒരാള്‍ക്ക് ബഹിരാകാശ വിനോദസഞ്ചാരത്തിനായി മുടക്കേണ്ടിവരിക.
ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനൊപ്പമാണ് ബഹിരാകാശ ടൂറിസം പദ്ധതിയുമായി െഎഎസ്ആര്‍ഒ മുന്നോട്ടുപോകുന്നത്. സ്പേയ്സ് ടൂറിസത്തിന്‍റെ പ്രാഥമിക വിശദാംശങ്ങള്‍ സര്‍ക്കാരുമായി പങ്കുവച്ചുകഴിഞ്ഞു. 2030 ഒാടെ ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂള്‍ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആറ് കോടി രൂപയോളമായിരിക്കും ഒരാളുടെ ടിക്കറ്റ് നിരക്ക്. ബഹിരാകാശ സഞ്ചാരിയെന്ന് വിശേഷണത്തിന് ഇവര്‍ അര്‍ഹരായിരിക്കും. എത്രത്തോളം ഉയരത്തിലാകും മൊഡ്യൂള്‍ പോവുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാനാണ് സാധാരണ നിലയില്‍ സാധിക്കുക. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകള്‍ പദ്ധതിയുടെ ഭാഗമാകും. ഇത് പണച്ചെലവ് കുറയ്ക്കാനും സഹായിക്കും. സ്വകാര്യമേഖലയുമായി കൈകോര്‍ത്ത് ബഹിരാകാശ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചന. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തിനായി ഇന്ത്യന്‍ നാഷ്ണല്‍ സ്പേയ്സ് പ്രൊമോഷന്‍ ആന്‍ഡ് ഒാതറൈസേഷന്‍ സെന്‍റര്‍ രൂപീകരിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയില്‍ കടുകിട വീഴ്ച്ചയില്ലാതെ പദ്ധതി നടപ്പാക്കാനുള്ള തീവ്രയത്നത്തിലാണ് െഎഎസ്ആര്‍ഒ.