കേജരിവാള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം; നീക്കവുമായി ബിജെപി

kejriwal-aap
SHARE

 ഡല്‍ഹി നിയമസഭയില്‍ അരവിന്ദ് കേജരിവാളിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ബി.ജെ.പി. ബജറ്റ് സമ്മേളനത്തിലാണ് ബി.െജ.പി നീക്കം. മനീഷ് സിസോദിയയുെട അറസ്റ്റ് ആം ആദ്മി പാര്‍ട്ടി ചോദ്യം ചെയ്യും. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. മാര്‍ച്ച് 21നാണ് ബജറ്റ് . സമ്മേളനത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റും തിരഞ്ഞെടുക്കപ്പെ‌ട്ട സര്‍ക്കാരിന് മേല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ കടന്നുകയറ്റവും ചോദ്യം ചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു. സി.ബി.ഐയെയും ഇ.ഡിയെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണന്നും അത് അപലപനീയമാണെന്നും എഎപി. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരുക്കുകയാണെന്നും അതിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് രാംവീര്‍ സിങ് ബിധുരി അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ അധികാരം ധൂര്‍ത്തടിക്കുകയും ജനങ്ങളുടെ അവകാശം കൊള്ളയടിക്കുകയുമാണെന്ന് ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ്, സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്നും കൂ‌‌ട്ടിച്ചേര്‍ത്തു.

MORE IN INDIA
SHOW MORE