ഇവിടെ മദ്രസകളല്ല വേണ്ടത്; സ്കൂളുകളും കോളജുകളും: അസം മുഖ്യമന്ത്രി

sarmawb
SHARE

 അസമിലെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇതുവരെ 600 മദ്രസകളാണ് പൂട്ടിയത്. മദ്രസകള്‍ക്ക് പകരം കോളജുകളും യൂണിവേഴ്സിറ്റികളും പണിയാനാ‌ണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തെരഞ്ഞെ‌ടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളു‌ടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗുളൂരുവില്‍ എത്തിയത്. ഇവിടെ വേണ്ടത് സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളുമാണ്. അല്ലാതെ മദ്രസകളല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ക‌ോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് പുതിയ കാലത്തെ മുഗളന്മാരാണന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.

MORE IN INDIA
SHOW MORE